പഞ്ച്കുല :ഹരിയാനയിൽ വ്യാഴാഴ്ച 18 കൊവിഡുമായി ബന്ധപ്പെട്ട മരണങ്ങളും 5,770 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തതായി ഔദ്യോഗിക ബുള്ളറ്റിൻ അറിയിച്ചു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 9,32,976 ആയി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 10,237 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
ഗുരുഗ്രാം ജില്ലയിൽ 1,671 കേസുകളും, ഫരീദാബാദ്, സോനിപത്, പഞ്ച്കുല എന്നിവിടങ്ങളിൽ യഥാക്രമം 504, 493, 256 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണങ്ങളിൽ ഗുരുഗ്രാം, പഞ്ച്കുല ജില്ലകളിൽ നിന്ന് മൂന്ന് പേർ വീതം മരിച്ചതായി ബുള്ളറ്റിൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക