കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായ സാഹചര്യമാണുള്ളത്. കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും. ഉച്ചയ്ക്ക് 1.45 ന് ഹൈക്കോടതി പരിഗണിക്കും.
ഹർജി ഇന്ന് പരിഗണിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ദിലീപ് കേസുമായി സഹകരിക്കാൻ തയ്യാറാകുന്നില്ലെന്നും പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഹാജരാക്കിയില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്.
ലോകായുക്ത ഭേദഗതി; ഓര്‍ഡിനന്‍സില്‍ വീണ്ടും എതിർപ്പറിയിച്ച് സി.പി.ഐ
വ്യവസ്ഥകൾ ലംഘിക്കുകയാണ് ദിലീപ് ചെയ്യുന്നത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണം. മൊബൈൽ ഹാജരാക്കുവാൻ ദിലീപിന് നിർദേശം നൽകണമെന്നും ആവശ്യപ്പെടും. നേരത്തെ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി ദിലീപിനോട് ആവശ്യപ്പെട്ടിരുന്നു. ദിലീപ് ഉൾപ്പെടെയുള്ള ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായിരുന്നു കോടതി മാറ്റിയത്. റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക