അധ്യാപകർക്കെതിരെ വിമർശനം നടത്തിയ വിദ്യാഭ്യാസ മന്ത്രിക്കെതിരെ അധ്യാപക സംഘടനകള്‍ രംഗത്ത്. വിദ്യാർത്ഥികളുടെ പരീക്ഷാ ഫോക്കസ് ഏരിയ വിഷയത്തില്‍ പ്രതികരിച്ച അധ്യാപകരെയായിരുന്നു മന്ത്രി വിമർശിച്ചത്. വിഷയത്തിൽ അധ്യാപകര്‍ പഠിപ്പിച്ചാല്‍ മതിയെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പരാമര്‍ശത്തിനെതിരെയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. കോണ്‍ഗ്രസ്-സിപിഐ അനുകൂല അധ്യാപക സംഘടനകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.
കണ്ണൂരിലെ ബോംബ് നിർമാണം ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെ, രൂക്ഷ വിമര്‍ശനവുമായി എം വി ജയരാജന്
ജനാധിപത്യ സമൂഹത്തില്‍ എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സ്ഥാനമുണ്ടെന്നും അധ്യാപക സംഘടനകളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ ആര് വാള് ഓങ്ങിയാലും അംഗീകരിച്ചു കൊടുക്കാനാവില്ലെന്നും സിപിഐ സംഘടനയായ എകെഎസ് ടിയു പ്രതികരിച്ചു. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും സംഘടനാ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക