ഹജ്ജ് തീർത്ഥാടനത്തിനായി അപേക്ഷ സമർപ്പിക്കുവാനുള്ള തീയതി നീട്ടി. ഫെബ്രുവരി 15 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതിയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ദീര്‍ഘിപ്പിച്ച് നൽകിയത്.
നേരത്തെ നിശ്ചയിച്ചത് ഇന്ന് വരെ അപേക്ഷ സമർപ്പിക്കാം എന്നായിരുന്നു. പൂർണമായും ഓൺലൈൻ വഴിയാണ് ഹജ്ജിനായുള്ള അപേക്ഷ നൽകേണ്ടത്. www.hajcommittee.gov.in, www.keralahajcommittee.org വെബ്സൈറ്റ് മുഖേനയും ഹജ്ജ് കമ്മിറ്റിയുടെ HCOI എന്ന മൊബൈൽ ആപ് മുഖേനയും അപേക്ഷിക്കുവാനാകും.
ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കുവാൻ 65 വയസ്സായിരുന്നു നേരത്തേ നിശ്ചയിച്ച പ്രായപരിധി. ഇത് ഒഴിവാക്കിയതോടെ 70 വയസ്സിന് മുകളിലുള്ളവർക്ക് നേരത്തേയുള്ള രീതിയിൽ സംവരണ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കാം. നേരത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ച പ്രായപരിധി ഒഴിവാക്കി അപേക്ഷ സമര്‍പ്പിക്കുവാനുള്ള അനുവാദം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക