ലോകായുക്ത വിഷയത്തിൽ കെ.ടി ജലീലിന് പിന്തുണയുമായി ഇ.പി ജയരാജൻ രംഗത്ത്. തക്കതായ പ്രതിഫലം കിട്ടിയാൽ ലോകായുക്ത എന്തും ചെയ്യുമെന്നും ലോകായുക്തയെ പ്രതിപക്ഷം കാണുന്നത് പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താനുള്ള കത്തിയായിട്ടാണെന്നും കെ ടി ജലീൽ പറഞ്ഞിരുന്നു.
അറിയുമോ ദിവസേന അരമണിക്കൂർ നടക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ?
ഫേസ്ബുക്കിലൂടെയായിരുന്നു പരാമർശം. ഇതിനു നേരെ പ്രതിപക്ഷ നേതാവുൾപ്പെടെ വിമർശനവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ, കെ.ടി ജലീൽ ഉന്നയിച്ച വിഷയങ്ങൾ മനസിലാക്കാതെ കോൺഗ്രസ് ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും ജലീലിന്റെ വിമർശനം സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.
കുഞ്ഞാലിക്കുട്ടിയെ വെറുതെ വിട്ട ഹൈക്കോടതി വിധിയും സിറിയക് ജോസഫിന്റെ സഹോദരിക്ക് വിസി നിയമനം കിട്ടിയതിന്റെ രേഖയും കെ.ടി ജലീൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക