ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് കോളിഫ്ളവർ. എന്നാൽ ചിലർക്ക് കോളിഫ്ളവർ ആരോഗ്യത്തിന് പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്. കുട്ടികൾ മുതൽ മുതിർന്നവർ വരെ കോളിഫ്ളവർ കറിവച്ചും പൊരിച്ചുമെല്ലാം കഴിക്കുവാൻ ഇഷ്ടപ്പെടുന്നവരുമാണ്. എന്നാൽ, നേരത്തെ പറഞ്ഞതുപോലെ ചില ആരോഗ്യ പ്രശ്നങ്ങളും കോളിഫ്ളവർ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയാണെന്നല്ലേ,
ദഹന പ്രശ്നങ്ങള്‍ വർധിക്കുന്നതിന് ചിലപ്പോഴൊക്കെ കരണക്കാരനാകാൻ കോളിഫ്ളവറിന്റെ കഴിയും. ക്രൂസിഫറസ് പച്ചക്കറികള്‍ എന്നറിയപ്പെടുന്ന പച്ചക്കറികളില്‍ ഫോളേറ്റ്, വിറ്റാമിന്‍ കെ, ഫൈബര്‍ എന്നിവ പോലുള്ള മികച്ച പോഷകങ്ങള്‍ ഉൾക്കൊണ്ടിട്ടുണ്ട്. എന്നാൽ ഇവ അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. ക്രൂസിഫറസ് പച്ചക്കറികള്‍ ദഹിക്കാൻ പ്രയാസമുള്ളവയാണ്. അതിനാൽ തന്നെ വയറുവേദന അല്ലെങ്കില്‍ ഗ്യാസ് പ്രശ്നത്തിലേക്ക് നയിക്കും.
നോക്കിയ G21 സ്മാർട്ട്ഫോൺ ഇന്ത്യയിൽ വരുന്നു, ആരാധകർ പറഞ്ഞു, ഇത് അതിശയകരമാണ്!
മാത്രമല്ല, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ എല്ലാത്തരം ക്രൂസിഫറസ് പച്ചക്കറികളിലും റാഫിനോസ് ഉൾക്കൊണ്ടിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോള്‍ ദഹിക്കാതെ ചെറുകുടലില്‍ നിന്ന് വന്‍കുടലിലേക്ക് പോകുകയും അവിടെയുള്ള ബാക്ടീരിയകള്‍ അതിനെ പുളിപ്പിക്കാന്‍ തുടങ്ങുകയും ഇത് ശരീരത്തിൽ വീക്കവും വാതവും ഉണ്ടാക്കുവാനും കാരണമാകുന്നു. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കുവാൻ കോളിഫ്ളവര്‍ കഴിക്കുന്നത് ഇടയാക്കുന്നുണ്ട്. ദഹനപ്രശ്നങ്ങള്‍ ഉള്ളവർ കോളിഫ്ളവര്‍ എപ്പോഴും നല്ലതുപോലെ വേവിച്ച് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക