മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നടന് ഉണ്ണി മുകുന്ദന്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തിരക്കുകള്‍ക്കിടയിലും തന്നെ കാണാന്‍ അനുവദിച്ചതിലും ഒപ്പം പ്രഭാതഭക്ഷണം കഴിച്ചതിലും സന്തോഷം ഉണ്ടെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
മുഖ്യമന്ത്രിയെ കാണാന്‍ അവസരം ഒരുക്കിയ ജോണ്‍ ബ്രിട്ടാസ് എംപിയ്ക്കും ഉണ്ണി നന്ദി അറിയിച്ചു. മുഖ്യമന്ത്രി മേപ്പടിയാന് കാണാമെന്ന് അറിയിച്ചതില്‍ സന്തോഷം. സംസ്ഥാനത്തിന്റെ ഏത് ആവശ്യത്തിനും താന്‍ ഒപ്പം ഉണ്ടാകുമെന്നും ഉണ്ണി മുകുന്ദന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ സാധിച്ചത് ബഹുമതിയായി ഞാന്‍ കാണുന്നു. അദ്ദേഹത്തിന്റെ തിരക്കേറിയ ദിവസത്തില്‍ നിന്ന് എനിക്കായി കുറച്ച് സമയം മാറ്റിവെച്ചതിനും ഒന്നിച്ച് പ്രഭാതഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചതിനും നന്ദി. എന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ഓര്‍മ്മകളില്‍ ഒന്നായിരിക്കും
ഇത്. ഈ മറക്കാനാവാത്ത ദിവസം ഒരുക്കിയതിന് ജോണ്‍ ബ്രിട്ടാസ് ചേട്ടനും നന്ദി. സംസ്ഥാനത്തിന്റെ ഏത് ആവശ്യങ്ങള്‍ക്കും നിറഞ്ഞ മനസ്സോടെ ഞാന്‍ ഒപ്പം ഉണ്ടാകും.
ഈ കൂടിക്കാഴ്ച്ചയില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അങ്ങ് മേപ്പടിയാന് സിനിമ സൗകര്യപൂര്‍വ്വം കാണാമെന്ന് സമ്മതിച്ചതാണ്. അതില്‍ അതിയായ സന്തോഷമുണ്ട്. താങ്കള്‍ എപ്പോഴും ആരോഗ്യവാനും ഊര്‍ജ്വസ്വലനുമായിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക