നീറ്റ് പി.ജി. പരീക്ഷ മാറ്റിവച്ചു. ആറ് മുതല്‍ എട്ട് ആഴ്ചത്തേക്ക് പരീക്ഷ മാറ്റുന്നുവെന്നാണ് ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 12 ന് നടത്താനിരുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷയാണ് മാറ്റിവച്ചിരിക്കുന്നത്.
അതേസമയം, നീറ്റ് പി.ജി കൗണ്‍സിലിങ് ഇതിനിടില്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന സാഹചര്യം മുൻകൂട്ടി കണ്ടുകൊണ്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷ മാറ്റിയയിരിക്കുന്നത്.
കൗണ്‍സിലിങ് നടക്കുന്നതും കോവിഡ് വ്യാപനവും പരിഗണിച്ച് കൊണ്ടാണ് പരീക്ഷ മാറ്റുവാൻ തീരുമാനിച്ചത്. പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ ഹർജി തിങ്കളാഴ്ച പരിഗണിക്കുവാൻ ഇരിക്കെയാണ് സർക്കാർ പരീക്ഷ മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക