മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങാനിരിക്കെ പ്രതികരണവുമായി നടന് വിനായകന് രംഗത്ത് ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ശിവശങ്കറിന്റെ പുസ്തകത്തിന്റെ പേരിനെക്കുറിച്ചുള്ള പരാമര്‍ശത്തെക്കുറിച്ചാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
അശ്വത്ഥാമാവ്’ വെറും ഒരു ആനയല്ലെന്നും യുദ്ധത്തിനുപയോഗിച്ച പരിശീലനം ലഭിച്ച ആനയാണെന്നും അദ്ദേഹം എഴുതി. ഇതിനുതാഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
തന്റെ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി എന്താണ് വിനായകന് ഉദ്ദേശിച്ചതെന്ന് കുറച്ചെങ്കിലും മനസിലാകുന്ന പ്രതികരണമാണിതെന്നാണ് കമന്റുകളില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക