കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചൂവെന്ന ദിലീപിനെതിരെയുള്ള കേസില്‍ പ്രതികരണവുമായി ടി.വി താരം അശ്വതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്.
ദിലീപ് പ്രാര്‍ത്ഥിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പമാണ് അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്.
ആരോടെങ്കിലുമുള്ള ദേഷ്യമോ വൈരാഗ്യമോ കാരണം അവരെ കൊല്ലണമെന്ന് തോന്നുകയാണെങ്കില്‍ അത് മുറിയില്‍ കയറി വാതിലടച്ച ശേഷം മാത്രം പറയണമെന്നും അല്ലെങ്കില്‍ അത് കൊലക്കുറ്റത്തിന് കേസെടുത്തുന്നത് വരെയെത്തുമെന്നും അശ്വതിയുടെ പോസ്റ്റില്‍ പറയുന്നു.
‘എല്ലാരും ഒന്ന് സൂക്ഷിച്ചോളൂ, ആരോടേലും ദേഷ്യമോ വൈരാഗ്യമോ ഒണ്ടേല് പ്രാകുകയോ, കൊല്ലണം എന്ന പോലെ ഒക്കെ തോന്നുകയോ ചെയ്താല്‍ ഒരു മുറീല് കേറി വാതിലടച്ചിട്ട് സ്വയം കണ്ണാടി നോക്കിയേ പറയാവൊള്ളെ.
അല്ലേല്‍ ആരൊക്കെയാണ് അത് റെക്കോര്‍ഡ് ചെയ്തു കൊണ്ട് പോയി ഒരു കൊലക്കുറ്റം എടുത്തു തലയില്‍ വച്ചു തരിക എന്ന് പറയാന്‍ പറ്റുലാ?
കര്‍ത്താവേ ഞാന്‍ അങ്ങനെന്തേലും പറഞ്ഞിട്ടുണ്ടേല്‍ അത് അച്ചായനല്ലേ കെട്ടിട്ടുള്ളു അല്ലെ,’ പാസ്റ്റില്‍ പറയുന്നു.
എന്നാല്‍ തന്റെ പോസറ്റിന് താഴെ ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ താന്‍ ഉദ്ദേശിച്ചത് നീണ്ടുപോകുന്ന ജാമ്യാപേക്ഷ വിധിയെയും അനുബന്ധമായ ചാനല്‍ ചര്‍ച്ചകളെയുമാണെന്നും വിശദീകരിച്ച് നടി രംഗത്തുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക