കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പുതിയ വഴിത്തിരിവുകളുണ്ടാകുന്ന സാഹചര്യമാണുള്ളത്. സംഭവത്തിൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനായി ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇന്ന് ഉണ്ടാകും.
ഹൈക്കോടതിയില്‍ ജസ്റ്റീസ് പി ഗോപിനാഥിന്റെ ബെഞ്ചിലാണ് ഉത്തരവുണ്ടാകുക. രാവിലെ 10.15 നാണ് ഹൈക്കോടതി ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കുക. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയാല്‍ ഉടനെ തന്നെ അറസ്റ്റുചെയ്യാനുളള തീരുമാനത്തിലാണ് അന്വേഷണസംഘമുള്ളത്.
നായകനായി ഹരീഷ് കണാരൻ; ‘ഉല്ലാസപൂത്തിരികൾ’ വലിയ താര നിര ഒന്നിക്കുന്ന കോമഡി എന്റെർറ്റൈനർ
എന്നാൽ, മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചാല്‍ പ്രോസിക്യൂഷന് ഇത് തിരിച്ചടിയായിരിക്കും. അതേസമയം, കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക