ഒടുവിൽ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം ആരംഭിച്ചിരിക്കുകയാണ് ഇന്ന്. അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇപ്പോഴിതാ ഉത്തരാഖണ്ഡും തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്താനിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിന് പ്രമുഖരെല്ലാം സംസ്ഥാനങ്ങളിൽ എത്തുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് ഉത്തരാഖണ്ഡില്‍ പ്രചാരണത്തിനെത്തും. അല്‍മോറയിലും ഹരിദ്വാറിലും നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കുക. മൂന്നാം തവണയാണ് പ്രചാരണത്തിനായി രാഹുൽഗാന്ധി എത്തുന്നത്.
കൊയിലാണ്ടിയില്‍ ആത്മഹത്യ ചെയ്ത യുവതിക്ക് ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാട്
അതേസമയം, അല്‍മോറയിലെ സുഖാനി മൈതാനത്തില്‍ നടക്കുന്ന ബിജെപി റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും അഭിസംബോധന ചെയ്യുന്നത്. ഈ മാസം ആദ്യമായിരുന്നു നരേന്ദ്രമോദിയുടെ റാലി നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് മാറ്റിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക