രണ്ട് സഹോദരങ്ങളുടെ വഴക്കും കളികളുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.വൈറൽ വീഡിയോയിലെ സഹോദങ്ങൾ മനുഷ്യരല്ല. മിടുമിടുക്കരായ രണ്ട് ആനക്കുട്ടികളാണ്..
കുഞ്ഞുങ്ങൾ തമ്മിൽ തല്ലുകൂടുന്നതും പരസ്പരം മണ്ണ് വാരിയെറിയതും എത്രമാത്രം രസകരമായ കാഴ്ചയാണോ അത്രതന്നെ ഇമ്പമുള്ള കാഴ്ചയാണ് ഈ ദൃശ്യങ്ങളിലുമുള്ളത്.
മണ്ണിൽ കിടന്ന് കുഴഞ്ഞു പരസ്പരം വീഴ്ത്തിയിടാൻ ശ്രമിക്കുകയാണ് രണ്ട് ആനക്കുട്ടികളും. ഒരാൾ ചേട്ടനും മറ്റേയാൾ അനുജനുമാണ്.
കുത്തിമറയുന്ന ഇരുവരുടെയും രസകരമായ ദൃശ്യങ്ങൾ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ ഡോ. സാംറാത്ത് ഗൗഡയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ ഏറ്റവും മനോഹരമായ സമയം കുട്ടിക്കാലമാണെന്ന തലക്കെട്ടോടെയാണ് ദൃശ്യങ്ങൾ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഇത് റീട്വീറ്റ് ചെയ്തത്.
Childhood is the most beautiful of all the life's seasons… pic.twitter.com/c7hpoAD3gr
— Dr.Samrat Gowda IFS (@IfsSamrat) February 12, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക