സിൽവർലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കിയിരിക്കുകയാണ്.
തങ്ങൾ ഉന്നയിച്ച വാദങ്ങൾ കണക്കിലെടുക്കാതെയാണ് സിംഗിള്‍ ബഞ്ച് ഉത്തരവ് ഇറക്കിയതെന്ന് അപ്പീലില്‍ സര്‍ക്കാര്‍ വാദിച്ചു. മാത്രമല്ല, പരാതിക്കാരുടെ ഹര്‍ജിയിലെ പരിഗണനാ വിഷയങ്ങള്‍ക്കപ്പുറം കടന്നാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവെന്നും സർക്കാർ പറഞ്ഞു.
തുടർന്ന്, സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഡിപിആര്‍ തയാറാക്കിയത് വിശദീകരിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിലെ നിര്‍ദേശം ഒഴിവാക്കണമെന്നും അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ഡിവിഷന് ബെഞ്ച് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, സാമൂഹികാഘാത സര്‍വേ നിര്‍ത്തി വയ്ക്കുന്നത് പദ്ധതി വയ്ക്കുവാൻ കാരണമാകുകയും പദ്ധതി ചെലവ് ഉയരാന്‍ വഴിയൊരുക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക