രാജ്കോട്ട്: ഐപിഎൽ താരലേലം പൂർത്തിയായതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ വൈറലായി പുതിയ താരങ്ങളെ സ്വാഗതം ചെയ്യുന്ന രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റെ വിഡിയോ.
‘ഓം ശാന്തി ഓം’ എന്ന ഗാനത്തിന്റെ വിഡിയോ മോർഫ് ചെയ്താണ് പുതിയ താരങ്ങളെ സ്വാഗതം ചെയ്യുന്ന സഞ്ജു സാംസണിന്റെ രസകരമായ വിഡിയോ രാജസ്ഥാൻ റോയൽസ് പുറത്തുവിട്ടിരിക്കുന്നത്.
രാജസ്ഥാൻ ഔദ്യോഗിക പേജിൽ ട്വീറ്റ് ചെയ്ത വിഡിയോ ആരാധകർ ഏറ്റെടുത്തതോടെ സംഭവം ഹിറ്റായിക്കഴിഞ്ഞു.
ഹിന്ദി ഗാനത്തിനു ചുവടുവച്ചിരിക്കുന്നവരിൽ പ്രധാനിയായ ഷാരൂഖ് ഖാനു പകരമാണ് സഞ്ജുവിന്റെ മുഖം മോർഫ് ചെയ്ത് ചേർത്തിരിക്കുന്നത്.
വിഡിയോയിൽ നൃത്തം ചെയ്യുന്ന മറ്റ് നടൻമാരുടെ സ്ഥാനത്ത് ഇത്തവണ താരലേലത്തിൽ രാജസ്ഥാൻ സ്വന്തമാക്കിയ ന്യൂസീലൻഡ് താരങ്ങളായ ട്രെന്റ് ബോൾട്ട്, ജിമ്മി നീഷം, ഇന്ത്യൻ താരങ്ങളായ രവിചന്ദ്രൻ അശ്വിൻ, യുസ്വേന്ദ്ര ചെഹൽ, വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ തുടങ്ങിയവരുടെ മുഖങ്ങളും മോർഫ് ചെയ്ത് ചേർത്ത് രസകരമാക്കിയിട്ടുണ്ട്. ടീമിന്റെ മെന്ററായ ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നു.
ഐപിഎലിന്റെ പ്രഥമ സീസണിൽ ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിനു കീഴിൽ കിരീടം ചൂടിയെങ്കിലും പിന്നീട് ഇന്നുവരെ കിരീടവഴിയിലേക്കെത്താൻ രാജസ്ഥാൻ റോയൽസിനു സാധിച്ചിട്ടില്ല.
Wait for Sanga’s entry 😂#RoyalsFamily | #IPL2022 | @yuzi_chahal | @JimmyNeesh | @SHetmyer | @KumarSanga2 | @ashwinravi99 | @IamSanjuSamson pic.twitter.com/PGgSJkmk7R
— Rajasthan Royals (@rajasthanroyals) February 15, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക