ഫെയ്സ്ബുക്കിൽ കാണുന്നത് പോലെ കവർഫോട്ടോ സൗകര്യം ഇനി വാട്ട്സാപ്പിലും. വൈകാതെ പുതിയ പരിഷ്കാരം നിലവിൽ വരുമെന്നാണ് കമ്പനിയിൽ നിന്നും പുറത്ത് വരുന്ന വാർത്ത.
തുടക്കത്തിൽ വാട്ട്സാപ്പിലെ ബിസിനസ് അക്കൗണ്ടുകൾക്കാകും ഈ ഫീച്ചർ ലഭ്യമാകുക. രണ്ടാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയെന്നും വൈകാതെ ഐഫോണുകളിലും ആന്‍ഡ്രോയിഡിലും ലഭ്യമാക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
കവർ ഫോട്ടോ സൗകര്യം ലഭ്യമാക്കുന്നതിന് പുറമേ വോയിസ് കോൾ സൗകര്യത്തിലും മാറ്റങ്ങൾ കൊണ്ടുവരാൻ വാട്ട്സാപ്പ് തയ്യാറെടുക്കുന്നുണ്ട്. ഗ്രൂപ്പ്കോളുകളെ പുതിയ സംവിധാനം സഹായിക്കുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക