തിരുവനന്തപുരം: എം. ശിവശങ്കറിനെതിരെ വീണ്ടും സ്വപ്ന സുരേഷ്. പുതിയ ജോലിയേക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് പിന്നിലും ശിവശങ്കറെന്ന് സംശയിക്കുന്നു.
എച്ച്.ആര്.ഡി.എസിന് ആര്.എസ്.എസ് ബന്ധമുള്ളതായി അറിയില്ല. താന്‍ ഉപദ്രവിക്കുമെന്ന പേടിയാണ് വിമര്‍ശകര്‍ക്കെന്നും ജീവിക്കാന്‍ അനുവദിക്കണമെന്ന് അത്തരക്കാരോട് അപേക്ഷിക്കുന്നതായും സ്വപ്ന പറഞ്ഞു.
എച്ച്.ആര്.ഡി.എസിന് രാഷ്ട്രീയ ബന്ധമെന്ന ആരോപണം സ്വപ്ന തള്ളി. ശിവശങ്കറിനെതിരെ ഉന്നയിച്ച എല്ലാ ആരോപണത്തിലും ഉറച്ച് നില്ക്കുന്നതായി പറഞ്ഞ സ്വപ്ന വിമര്‍ശനം കടുപ്പിക്കുകയും ചെയ്തു.
ആക്ഷേപം ഉന്നയിക്കുന്ന സി.പി.എം നേതാക്കള്‍ക്കെതിരെയും പൊട്ടിത്തെറിച്ചു. ജോലിയില്‍ മാറ്റമൊന്നുമില്ലെന്ന് കമ്പനി അറിയിച്ചെന്നുമാണ് സ്വപ്നയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക