സംസ്ഥാനങ്ങളുടെ പേരിലല്ല, രാജ്യത്തെയാണ് ഒന്നായി കാണേണ്ടതെന്ന് പ്രിയങ്ക ഗാന്ധി. സ്വന്തം പരാജയം മറക്കുവാനാണ് യോഗി ആദിത്യനാഥ് ശ്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു പ്രിയങ്ക.
എല്ലാ മേഖലകളിലും പരാജയം ഉണ്ടായതോടെ മതത്തെ ഉപയോഗപ്പെടുത്തി ധ്രുവീകരണത്തിനാണ് യോഗി ശ്രമിക്കുന്നത്. യോഗി കേരളത്തെ കുറ്റപ്പെടുത്തിയതും സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ്. വിദ്യാഭ്യാസ രംഗത്തുൾപ്പെടെ കേരളം മുൻനിരയിൽ എത്തിയതാണോ കുറ്റമെന്നും പ്രിയങ്ക ചോദിച്ചു.
സിദ്ധാർഥ് ഭരതനെ ചേര്‍ത്തണച്ച് ദിലീപ്; കണ്ണുനിറഞ്ഞ് കാവ്യയും
വളരെയധികം പ്രതിസന്ധികളിലൂടെയാണ് ജനങ്ങള്‍ കടന്നു പോകുന്നതെന്നും ജനങ്ങളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അവര്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക