രാജ്യത്ത് ഇപ്പോൾ നടക്കുന്ന സാഹചര്യങ്ങൾക്കും അവസ്ഥകൾക്കും ഉത്തരവാദികൾ കണ്ണടച്ച് വോട്ട് ചെയ്ത പൊതുജനമാണെന്ന് പ്രിയങ്കാ ഗാന്ധി. സമ്മതിദാനാവകാശം എന്നത് വലിയ കടമയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. അമേഠിയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
കേരളത്തിൽ ഇപ്പോൾ ആർക്കും ആരെയും കൊല്ലാമെന്ന സ്ഥിതി, പ്രതികരണവുമായി പ്രതിപക്ഷ നേതാവ്
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി എംപി അമേഠിയില്‍ നിന്നാണ് പരാജയപ്പെട്ടത്. ഉചിതമായ തീരുമാനം ഇനിയും എടുത്തില്ലെങ്കിൽ അടുത്ത അഞ്ചുവര്‍ഷം നിങ്ങള്‍ ഖേദിക്കേണ്ടി വരുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. മാത്രമല്ല, റോഡുകളിലെ കന്നുകാലി ശല്യം തനിക്കറിയുമായിരുന്നില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പ്രിയങ്ക രൂക്ഷമായി പ്രതികരിച്ചു.
ഷാരൂഖ് ഖാനൊപ്പം പുതിയ സിനിമ; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ആഷിഖ് അബു
യുക്രൈനിലെ യുദ്ധ സാഹചര്യവും യു.എസ് പ്രസിഡന്റിന്റെ ചുമയും അദ്ദേഹത്തിനറിയാമെന്നും എന്നാല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ അറിയില്ലെന്നും അവര്‍ പരിഹസിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം അദ്ദേഹം എന്താണ് ചെയ്തതെന്നും പ്രിയങ്ക ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക