തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ ശനിയാഴ്ച ഹെലികോപ്റ്റർ തകർന്ന് ട്രെയിനി പൈലറ്റടക്കം രണ്ട് പൈലറ്റുമാർ മരിച്ചു. കൃഷ്ണ നദിയിലെ നാഗാർജുനസാഗർ അണക്കെട്ടിന് സമീപം പെദ്ദാവൂര ബ്ലോക്കിലെ തുംഗതുർത്തി ഗ്രാമത്തിലാണ് അപകടമുണ്ടായത്. വലിയ സ്ഫോടന ശബ്ദം കേട്ട് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി.
പോലീസും മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ട്രെയ്നി പൈലറ്റാണ് ഹെലികോപ്ടർ പറത്തിയതെന്നാണ് കരുതുന്നത്.
ഹൈദരാബാദിലെ സ്വകാര്യ ഏവിയേഷൻ അക്കാദമിയുടേതാണ് വിമാനം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Nalgonda lo Helicopter crash.. 🙏🏾
— ABC! 🧳⚔️🌟 (@ABCHearthrob) February 26, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക