ന്യൂയോര്‍ക്ക്: റഷ്യൻ സർക്കാർ പിന്തുണയുള്ള മാധ്യമങ്ങൾക്കും യൂട്യൂബ് ചാനലുകള്‍ക്കും പരസ്യ വരുമാനം നൽകില്ലെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു.
ഇത്തരത്തില്‍ റഷ്യന്‍ അനുകൂല ചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ നടപടിക്ക് പിന്നാലെയാണ് ഗൂഗിള്‍ നീക്കം.
നേരത്തെ റഷ്യ സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന റഷ്യ ടുഡേ ചാനലിന് വരുമാനം നൽകില്ലെന്ന് ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യൂട്യൂബ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇത് പോലെ തന്നെ റഷ്യന്‍ അനുകൂല വ്ലോഗര്‍മാര്‍ക്കും, ചാനലുകള്‍ക്കും വരുമാനം നല്‍കുന്നത് യൂട്യൂബ് നിര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക