വിൻവിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കോട്ടയം സ്വദേശിയായ കൂലിപ്പണിക്കാരന്. തിങ്കളാഴ്ച നറുക്കെടുത്ത ഭാഗ്യക്കുറിയുടെ ഡബ്ല്യു.എക്സ്. 358520 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം ലഭിച്ചത്. നിനച്ചിരിക്കാതെ ലഭിച്ച ഭാഗ്യത്തിന്റെ അമ്പരപ്പിലാണ് മേച്ചേരിത്തറ മധു എന്ന ഗോപി.
വീട്ടിലെ ദുരിതം തീർക്കാൻ പകലന്തിയോളം പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന ആളാണ് മധു. തൃക്കൊടിത്താനം കോട്ടമുറിയിലെ മാജിക്ക് ലക്കിസെന്ററിൽ നിന്നുമാണ് സമ്മാനാർഹമായ ടിക്കറ്റ് അദ്ദേഹം വാങ്ങിയത്. തലേദിവസം പണി കഴിഞ്ഞു വരവേയാണ് മധു ലോട്ടറി വാങ്ങുന്നത്. പിറ്റേദിസം മൂന്ന് മണിയോടെ ഫലം വന്നപ്പോൾ മധു എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുക ആയിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്കിൽ ഏൽപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക