മുംബൈ: യുക്രെയ്നിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ഓപറേഷൻ ഗംഗ ദൗത്യം തുടരുന്നു. സ്ലോവാക്യ, റുമാനിയ എന്നീ രാജ്യങ്ങൾ വഴി 519 ഇന്ത്യക്കാരെ കൂടി ഡൽഹിയിലും മുംബൈയിലുമായി എത്തിച്ചു.
ഇന്ന് 13 വിമാനങ്ങളിലായി 2500 ഇന്ത്യയ്ക്കാരെ എത്തിക്കും എന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചിരിക്കുന്നത്.
ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് 1200 ഇന്ത്യക്കാരെയും വഹിച്ച് 7 വിമാനങ്ങൾ ഇന്ന് എത്തുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.വിദേശകാര്യ വിദഗ്ധന് ഡോ. മോഹന് വര്ഗീസ് വിശദവിവരങ്ങൾ പങ്കുവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക