കൊച്ചി: നിയന്ത്രണം വിട്ട കാർ ഇടിച്ചു വയോധികൻ മരിച്ചു. രണ്ടുപേർക്കു പരുക്കേറ്റു. പി.ഡി.ആന്റണി (69) ആണ് മരിച്ചത്. ഫോർട്ട് കൊച്ചി ബീച്ച് റോഡ് ഇമ്മാനുവൽ പള്ളിക്കു മുന്നിൽ തിങ്കളാഴ്ച രാവിലെ 7.30 നാണു സംഭവം.
നിയന്ത്രണം വിട്ട കാർ, സൈക്കിൾ, ഓട്ടോ, ബൈക്ക് എന്നിവ ഇടിച്ചു വീഴ്ത്തിയ ശേഷം പള്ളിക്കു മുന്നിലെ കമ്പിവേലിയിലിടിച്ചു നിൽക്കുകയായിരുന്നു.
പള്ളിയിൽ പ്രാർഥിക്കാനെത്തിയതായിരുന്നു ആന്റണി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക