കൊച്ചി : പുതുമുഖ സിനിമാ സംവിധായകൻ ലിജു കൃഷ്ണ ആറു മാസത്തോളം വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതി.
2020 ഡിസംബർ മുതൽ 2021 ജൂൺ വരെയുള്ള കാലയളവിൽ കാക്കനാട്ടെ വീട്ടിൽ വച്ചും കണ്ണൂർ, എടത്തല എന്നിവിടങ്ങളിലെത്തിച്ചും ബലാൽസംഗം ചെയ്തു.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയുമായി ലിജു ഒരുമിച്ചു താമസിച്ചിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.
‘പടവെട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണു സംവിധായകൻ കണ്ണൂർ മട്ടന്നൂർ കാഞ്ചിലേരി വലിയവീട്ടിൽ ലിജു കൃഷ്ണയെ (30) കാക്കനാട് ഇൻഫോപാർക്ക് പൊലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക