സന: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷയെ യമന്‍ പൗരന് തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വധശിക്ഷ വിധിച്ചത്.
സനയിലെ അപ്പീൽ കോടതിയാണ് വധശിക്ഷ ശരിവെച്ചത്. ഇനി നിമിഷ പ്രിയക്ക് അപ്പീൽ നൽകാനാവില്ല. അതേസമയം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാമെങ്കിലും ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയില്ല.
ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് നിമിഷ പ്രിയ അപ്പീല്‍ കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക