അജിത്തിന്റെ കുടുംബം തമിഴ് ആരാധകരെ പോലെ തന്നെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോൾ താരപുത്രിയുടെ ചിത്രമാണ് ആരാധകർ പങ്കിടുന്നത്.
ശാലിനിക്കും ശ്യാമിലിക്കുമൊപ്പമുള്ള അനൗഷ്കയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ശ്യാമിലിയാണ് അനൗഷ്കയ്ക്കും ശാലിനിക്കുമൊപ്പമുള്ള ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവച്ചത്. ‘വിത്ത് മൈ ലേഡീസ്’ എന്ന അടിക്കുറിപ്പോടെ വനിത ദിനത്തോടനുബന്ധിച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്.
അനൗഷ്കയ്ക്ക് ഇപ്പോൾ പതിനാല് വയസ്സായി. 2008 ജനുവരി 3നാണ് അനൗഷ്കയുടെ ജനനം. നേരത്തെ അനൗഷ്കയുടെ സഹോദരൻ ആദ്വിക്കിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക