തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കോളേജ് യൂണിഫോമിലെത്തിയ യുവതി ജ്വല്ലറിയില്‍ നിന്ന് കവര്‍ന്നത് കാല് ലക്ഷം രൂപ.
യുവതി കൗണ്ടറില്‍ നിന്നും ഒരു കെട്ട് നോട്ട് വലിച്ചെടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിയ്ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജംഗ്ഷന് സമീപം വെള്ളി ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറിയില്‍ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ജ്വല്ലറിയ്ക്ക് അകത്തേക്ക് കയറിയ യുവതി കൗണ്ടര്‍ തുറന്ന് പണം എടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക