കുട്ടനാടിലെ വെള്ളപ്പൊക്ക നിവാരണപദ്ധതികൾക്ക് 140 കോടി രൂപ . 1226.66 കോടി വ്യവസായ മേഖലയുടെ വിഹിതമായി നീക്കിവച്ചു .
ഇലക്ട്രോണിക് ഹാർഡ് വെയർ ഹബ്ബിനായി 28 കോടി .ജലവിഭവമേഖലയ്ക്ക് 552 കോടി രൂപ വകയിരുത്തി . സ്വകാര്യ വ്യവസായ പാർക്കുകൾ പ്രോത്സാഹിപ്പിക്കാൻ 20 കോടി രൂപ അനുവദിച്ചു. പരമ്പരാഗത വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിന് 7 കോടി രൂപ വകയിരുത്തി.
കശുവണ്ടി മേഖലയുടെ പ്രോത്സാഹനത്തിനായി 30 കോടി രൂപ വകയിരുത്തി. സ്വകാര്യ കശുവണ്ടി മേഖലയ്ക്ക് ഇത് സഹായകമാകുമെന്നു കരുതുന്നു.
‘ഒരു കുടുംബം, ഒരു സംരംഭം’ പദ്ധതിക്കായി ഏഴു കോടി രൂപ. ഒരു ലക്ഷം പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കും .കൈത്തറി മേഖലയ്കക്ക് 40 കോടി രൂപ. കൈത്തറി ധരിക്കേണ്ടതുണ്ടെന്നും ബജറ്റ് അവതരണത്തിൽ താൻ ധരിച്ചിരിക്കുന്നതും കൈത്തറി വസ്ത്രമാണെന്നും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക