റഷ്യ – യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്നുള്ള വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വീകരിച്ചത് സത്വരവും ഫലപ്രദവുമായ നടപടികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വധഗൂഢാലോചന കേസിൽ ദിലീപിനെതിരെ മൊഴിനല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ഐടി വിദഗ്ധൻ
വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിനായി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തയച്ചു. മുംബൈയിലും ഡല്‍ഹിയിലും കേരള ഹൗസില്‍ താമസവും ഭക്ഷണവും ഒരുക്കി.
നിയമസഭയിൽ സി.കെ.ഹരീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല, ഡല്‍ഹിയിലും മുംബൈയിലും നോര്‍ക്ക ഡെവലപ്മെന്റ് ഓഫീസുകളുടെ നേതൃത്വത്തില്‍ വിദ്യാർഥികളെ സ്വീകരിക്കുന്നതിനായി 24 മണിക്കൂറും സംവിധാനം ഏര്‍പ്പെടുത്തി.
വിമാനത്താവളങ്ങളില്‍ നിന്നും വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിനായി സൗജന്യമായി വാഹന സൗകര്യവും ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക