ആം ആദ്മി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ നടക്കും. ചടങ്ങ് നടക്കാനിരിക്കെ പഞ്ചാബിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തു. ഇതിനു മുൻപ് ന്യൂഡൽഹി മാത്രമാണ് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയ സംസ്ഥാനം. അതിനു ശേഷം പാർട്ടി അധികാരത്തിൽ വരുന്ന ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബ്.
വലിയ വിജയമാണ് പഞ്ചാബിൽ ആംആദ്മി നേടിയത്. ഭഗത് സിങിന്റെ ജന്മഗ്രാമത്തില് വച്ചു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പഞ്ചാബിലെ മുഴുവന്‍ ജനങ്ങളേയും ക്ഷണിക്കുന്നതായി നേരത്തെ തന്നെ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അറിയിച്ചിരുന്നു. 150 ഏക്കര്‍ ഗോതമ്പ് പാടം താത്കാലികമായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചടങ്ങിനായി ഏറ്റെടുത്തിരിക്കുകയാണ്.
വഖഫ് നിയമനങ്ങള്‍ പി എസ് സിയ്ക്ക് വിടുന്നതിൽ മാറ്റമില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്
രണ്ട് ലക്ഷം പേരെ പ്രതീക്ഷിച്ചു കൊണ്ടുള്ള ഒരുക്കങ്ങളാണ് ഖത്കര്‍ കാല് ഗ്രാമത്തില്‍ ഇപ്പോള്‍ നടത്തുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. ഏക്കര്‍ ഒന്നിന് 45000 രൂപ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയാണ് ഇത്രയും ഭൂമി താത്കാലികമായി ഏറ്റെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക