നായകനായും വില്ലനായും സ്വഭാവ നടനായും മലയാളത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയാണ് ഷൈൻ ടോം ചാക്കോ. ഈയടുത്ത് പുറത്തിറങ്ങിയ കുറുപ്പ്, വെയില്, ഭീഷ്മ പര്‍വം എന്നീ സിനിമകളിലെ വേഷങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു.
ഇപ്പോഴിതാ ഡബ്ബിങിലും അഭിനയിച്ച് തന്റെ കഥാപാത്രത്തെ പൂർണതയിൽ എത്തിക്കുന്ന താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ‘പന്ത്രണ്ട്’ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു ഈ തയാറെടുപ്പ്. അഭിനയിക്കുന്നത് പോലെ തന്നെ കൈകൊണ്ടും ശരീരം കൊണ്ടും ആംഗ്യങ്ങള്‍ കാണിച്ച് വളരെ പ്രയാസത്തോടെ ഡബ്ബ് ചെയ്യുന്നത് വിഡിയോയിൽ കാണാം. സംവിധായകൻ തന്നെയാണ് ഷൈൻ അറിയാതെ ഈ വിഡിയോ ഷൂട്ട് ചെയ്തത്.
ദേവ് മോഹന്‍, വിനായകന്, ലാല്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പന്ത്രണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക