മമ്മൂട്ടിയുടേതായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രമാണ് ‘പുഴു ‘. ചിത്രത്തിൽ കരുത്തുറ്റ കഥാപാത്രമായി പാര്‍വതി തിരുവോത്തും ഉണ്ട് .
ചിത്രം ഒടിടി റിലീസാകുമെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നുവെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസ് തന്നെയെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായിക റത്തീന.
സോണി ലിവിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയും പുഴുവിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക