പാലക്കാട്: സൈലന്റ് വാലിയിലെ കാട്ടുതീ മനുഷ്യ നിര്‍മ്മിതമെന്ന് വനംവകുപ്പ്. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്ന് വൈല്‍ഡ് ലൈഫ് വാര്ഡന് വിനോദ് പറഞ്ഞു.
തീ നിയന്ത്രണവിധേയമായിട്ടുണ്ട്. സ്വയമേവ ഉണ്ടായ തീപിടുത്തമല്ല ഉണ്ടായതെന്നാണ് വൈൽഡ് ലൈഫ് വാർഡൻ പറയുന്നത്.
തലമുറകൾക്കുള്ള സ്വത്താണ് നശിപ്പിക്കുന്നതെന്നും, വകുപ്പിനോട് വിയോജിക്കുമ്പോഴും കാടു കത്തിക്കരുതെന്നുമാണ് വൈൽഡ് ലൈഫ് വാർഡന്റെ ഉപദേശം.
തീപ്പിടുത്തതിന് പിന്നിൽ ആരായാലും കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്നും സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്ഡൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക