തനിക്ക് ക്രഷ് തോന്നിയ നടനെ കുറിച്ച് പറഞ്ഞ് നടി സുരഭി ലക്ഷ്മി. താന്‍ ഇതുവരെ കണ്ടിട്ടില്ലെങ്കിലും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ താരം അപകടത്തില്‍ മരിക്കുകയായിരുന്നു എന്നാണ് സുരഭി പറയുന്നത്. കന്നഡ നടന് സഞ്ചാരി വിജയ്യെ കുറിച്ചാണ് സുരഭി പറയുന്നത്.
പ്രണയം എന്ന് പറയാന്‍ പറ്റില്ല. ആ കൊള്ളാലേ, നല്ല അടിപൊളി ചേട്ടന് എന്ന് തോന്നിയിട്ടുണ്ട്. ഒരു ക്രഷ് ആണ് തോന്നിയത്. ആദ്യ കാഴ്ചയില്‍ അല്ല. ആ നടന്റെ സിനിമ കണ്ടപ്പോഴാണ് ക്രഷ് തോന്നിയത്. സഞ്ചാരി വിജയ് എന്ന നടനാണ്. അദ്ദേഹം ഇപ്പോള്‍ മരിച്ച് പോയി.
പുള്ളി ആക്സിഡന്റിലാണ് മരിക്കുന്നത്. ഞാനിതുവരെ കണ്ടിട്ടില്ല. പക്ഷേ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ‘നാനു അവനല്ല അവളു’ എന്ന അദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടാണ് ഇഷ്ടം തോന്നിയത് എന്നാണ് സുരഭി പറയുന്നത്.
2021 ജൂണിലാണ് സഞ്ചാരി വിജയ് അന്തരിച്ചത്. അപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച താരത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്തിരുന്നു. നാനു അവനല്ല അവളു എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ താരമാണ് സഞ്ചാരി വിജയ്.
ചിത്രത്തില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 2020ല്‍ പുറത്തിറങ്ങിയ ആക്ട് 1978 ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക