അച്ഛനായ സന്തോഷം പങ്കുവച്ച് യുവ സംവിധായകൻ അരുൺ ഗോപി. ഭാര്യ സൗമ്യക്കും തനിക്കും ഇരട്ടക്കുട്ടികൾ ജനിച്ച സന്തോഷം അരുൺ പങ്കുവച്ചു. ഒരു മകളും ഒരു മകനുമാണ് ജനിച്ചതെന്ന് അരുൺ ഫേസ്ബുക്കിലൂടെ അറിയിച്ചു.
തിരുവനന്തപുരത്തെ ഇടവാ സ്വദേശിയായ അരുൺ ഗോപി, എക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയിൽ എത്തിയത്. അതിനു പിന്നിൽ സിനിമയോടുള്ള ഒടുങ്ങാത്ത പാഷൻ മാത്രമായിരുന്നു.
സ്വന്തം നാട്ടുകാരനായ സജി പരവൂർ എന്ന സംവിധായകൻ വഴി കെ മധുവിന്റെ അസിസ്റ്റന്റ് ഡയറക്റ്റർ ആയാണ് സിനിമയിൽ എത്തുന്നത്. ലെനിൻ രാജേന്ദ്രൻ, വി എം വിനു തുടങ്ങിയവർക്ക് ഒപ്പവും അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക