മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്. റൊമാന്റിക് കഥാപാത്രങ്ങളില്‍ നിന്നും സീരിയസ് വേഷങ്ങളിലേക്കും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലേക്കും ചുവടുമാറ്റിയപ്പോള് ചാക്കോച്ചന് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായി.
ഇപ്പോഴിതാ, താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. കരിക്ക് ഷെയ്ക്ക് കുടിക്കാന്‍ ആഗ്രഹം തോന്നിയപ്പോള്‍ തെങ്ങില്‍ കയറി കരിക്കിട്ടു എന്ന പോസ്റ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്.
‘ഒരു കരിക്ക് ഷേക്ക് കുടിക്കാന്‍ മോഹം..ഒന്നും നോക്കിയില്ല അപ്പൊത്തന്നെ തെങ്ങുകേറി….കരിക്കിട്ടു… ഷെയ്ക്കടിച്ചു ഉണ്ടാക്കി…കുടിച്ചു. ആഗ്രഹങ്ങള്‍ മാറ്റിവെക്കരുത്. പരിശ്രമിച്ചു, അപ്പോള്‍ത്തന്നെ സാധിക്കണം’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായെത്തുന്നത്.
‘പണ്ട് എന്റെ അപ്പൂപ്പന് കരിക്കിടാന്‍ തെങ്ങില്‍ കയറിയതാ…’ ‘തെങ്ങില്‍ നിന്നും വീണിരുന്നെങ്കില്‍ ശരിക്കും ഷെയ്ക്ക് ആയേനെ’ തുടങ്ങിയ രസകരമായ നിരവധി കമന്റുകള്‍ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക