തുടര്‍ച്ചയായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നതിനാൽ ഇപ്പോൾ ഭൂരിഭാഗം ആളുകളും തങ്ങളുടെ വാഹനത്തിൽ സിഎന്‍ജി (CNG), എല്‍പിജി കിറ്റുകള്‍ ഉപയോഗിക്കുന്നു.
പല വന്‍കിട കാര്‍ കമ്പനികളും സിഎന്‍ജി കിറ്റുകള്‍ ഘടിപ്പിച്ച് പുറത്തിറക്കുന്നുണ്ട്. പെട്രോള്‍ കാറുകളുടെ വിലയേക്കാള്‍ കൂടുതലാണ് ഈ കാറുകളുടെ വില.
അതേ സമയം മിക്ക ആളുകളും ഇപ്പോള്‍ തങ്ങളുടെ പഴയ കാറിലും സിഎന്‍ജി, എല്‍പിജി കിറ്റ് എന്നിവ സ്ഥാപിക്കാനുള്ള ഓപ്ഷനാണ് നോക്കുന്നത്.
ഇങ്ങനെ വാഹനത്തില്‍ സിഎന്‍ജി ഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…
1. കാറില്‍ സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ്, വാഹനം അതിനെ സപോര്‍ട് ചെയ്യുമോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടതാണ്. അങ്ങനെ ചെയ്യാതെ കാറില്‍ കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുകയും കാര്‍ പിന്തുണയ്ക്കാതിരിക്കുകയും ചെയ്താല്‍, കാറില്‍ നിരവധി പ്രശ്നങ്ങള്‍ വന്നേക്കാം, അത് നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും.
2. അനധികൃത കേന്ദ്രങ്ങളില്‍ നിന്നും കടകളില്‍ നിന്നും പലപ്പോഴും ആളുകള്‍ അവരുടെ കാറില്‍ സിഎന്‍ജി കിറ്റ് സ്ഥാപിക്കുന്നു. കുറച്ച് രൂപ ലാഭിക്കാനുള്ള അത്യാഗ്രഹത്തില്‍ കാറിനും അതിലെ യാത്രക്കാര്‍ക്കും അതുമൂലം അപകടം സംഭവിച്ചേക്കാം. ഗുണനിലവാരം കുറഞ്ഞ സിഎന്‍ജി കിറ്റ് മൈലേജ് കുറയ്ക്കുക മാത്രമല്ല, കാറിന്റെ എന്ജിന് നശിപ്പിക്കുകയും ചെയ്യും. അതിനാല്‍ നല്ല കംപനിയില്‍ നിന്നോ അംഗീകൃത സെന്ററില്‍ നിന്നോ മാത്രം ഇത്തരം കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുക.
4. സ്വന്തം നിലയില്‍ കമ്പനിക്ക് പകരം കാറില്‍ കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുകയാണെങ്കില്‍, എന്‍ജിന്റെ കമ്പനി വാറന്റി അവസാനിക്കും. അതിനാല്‍, കാറില്‍ കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കമ്പനിയില്‍ തന്നെ പോകുക. അല്ലെങ്കില്‍ വാറന്റി അവസാനിച്ചതിന് ശേഷം മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക.
5. അപകടമുണ്ടായാല്‍ അല്ലെങ്കില്‍ സിഎന്‍ജി കിറ്റ് ശരിയായി ഘടിപ്പിച്ചില്ലെങ്കില്‍ സിഎന്‍ജി ചോര്‍ന്നേക്കാം. അതിനാല്‍, അപകട സാധ്യത ഇല്ലാത്ത തരത്തില്‍ മൈലേജ് വേഗതയില്‍ മാത്രം വാഹനം ഓടിക്കുക, കൂടാതെ കാറില്‍ സ്ഥാപിച്ചിരിക്കുന്ന കിറ്റ് കൃത്യമായി ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക