മോസ്കോ: ഇൻസ്റ്റാഗ്രാം റഷ്യ കഴിഞ്ഞയാഴ്ചയാണ് റഷ്യ നിരോധിച്ചത്. ഏകദേശം 80 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ റഷ്യയില്‍ ഉണ്ടെന്നാണ് കണക്ക്. ഇവരുടെ ഒരു പ്ലാറ്റ്ഫോം ആണ് പുടിന് ഭരണകൂടം അടച്ചത്.
രാജ്യത്ത് ഇൻസ്റ്റാഗ്രാം നിരോധിച്ച ഈ അവസ്ഥയെ മുതലെടുക്കാന്‍ ഇറങ്ങുകയാണ് റഷ്യയിലെ ചില ടെക് സംരംഭകര്‍, റോസ്ഗ്രാം എന്ന പേരിൽ ഒരു ഇന്‍സ്റ്റഗ്രാം കോപ്പി സോഷ്യല്‍മീഡിയ റഷ്യ ഇറക്കുന്നു.
പേരിലെ സമാനതയ്ക്ക് പുറമേ, റോസ്ഗ്രാമിന്റെ രൂപകൽപ്പനയും ലേഔട്ടും ഇന്സ്റ്റഗ്രാമിന് സമാനമാണിത്.
റോസ്ഗ്രാം മാർച്ച് 28 മുതൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിന്നും വ്യത്യസ്തമായി “ക്രൗഡ് ഫണ്ടിംഗും ചില ഉള്ളടക്കങ്ങൾക്കുള്ള പണമടച്ചുള്ള ആക്സസ്സും” പോലുള്ള പ്രത്യേകതകള്‍ റോസ്ഗ്രാമില്‍ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക