സില്‍വര്‍ ലൈന്‍ പദ്ധതിയിൽ വീണ്ടും എതിർപ്പുകൾ ശക്തമാകുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ കെ. മുരളീധരൻ എം.പി രംഗത്ത് വന്നിരിക്കുകയാണ്. സില്‍വര്‍ ലൈന്‍ സര്‍വേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കെ റെയിൽ കല്ല് സമരക്കാർ കല്ലായി പുഴയിലെറിഞ്ഞു, ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധം
കേരളത്തില്‍ നടക്കുന്ന പൊലീസ് അതിക്രമം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ ഉദ്യോഗസ്ഥരെ യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കിൽ ജയിലിൽ അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്പര്‍ 18 പോക്സോ കേസ് പ്രതി റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം
അതേസമയം, കല്ല് പിഴുതെറിഞ്ഞു എന്ന കാരണത്താൽ പാവങ്ങളെ ജയിലിലേക്ക് അയക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. അങ്ങനെ ജയിലിൽ പോകേണ്ടതായി വന്നാൽ യുഡിഎഫ് നേതാക്കള്‍ പോകുമെന്നും ഭീഷണിക്ക് മുമ്പില്‍ വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക