തിരുവനന്തപുരം: കെ റെയിലിന് കേന്ദ്ര അനുമതി കിട്ടും എന്നത് കള്ള പ്രചാരണമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കോടിയേരി ശ്രമിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റേത്ക്ക് ഭീഷണിയുടെ സ്വരമാണ്. ശബരിമലയിലെ അനുഭവം സർക്കാർ കെ റെയിലിലും നേരിടുവെന്നും കെ സുരേന്ദ്രന് വെല്ലുവിളിച്ചു.
ചങ്ങനാശ്ശേരിയാണ് സമരകേന്ദ്രം എന്ന് പറയുന്നത് വിഭാഗീയത ഉണ്ടാക്കാൻ വേണ്ടിയാണ്. കല്ല് പിഴുതെറിഞ്ഞ് കൊണ്ടിരിക്കുകയാണ്. സമരത്തെ ബിജെപിയും പിന്തുണക്കും. പ്രതിഷേധങ്ങളിൽ കോൺഗ്രസുമായി വേദി പങ്കിടില്ല. എന്നാല്‍, ജനങ്ങളുടെ സമരത്തിൽ ഒപ്പമുണ്ടാകുമെന്ന് സുരേന്ദ്രന് അറിയിച്ചു.
കോണ്‍ഗ്രസ് നേതാവ് ശശി തരൂർ ഇടത് പക്ഷത്തേക്ക് പോകാന്‍ ശ്രമിക്കുകയാണെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്. കാള വാല് പൊക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാമെന്ന് കെ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക