രാജ്യത്ത് ഇന്ധനവിലയിൽ വർധനവ്. ഏതാണ്ട് 137 ദിവസത്തിന് ശേഷമാണ് ഇന്ധനവില വർധിക്കുന്നത്. പെട്രോള്‍ ലീറ്ററിന് 87 പൈസയാണ് വർധിച്ചിരിക്കുന്നത്.
ഇന്ന് മുതൽ തന്നെ വർധിച്ച വില പ്രാബല്യത്തിൽ വരുമെന്നാണ് എണ്ണക്കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് മരവിപ്പിച്ചിരുന്ന ഇന്ധന വിലയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് പാലക്കാടിന്റെ അഭിമാനം, ചരിത്രം കുറിക്കാൻ വി.പി സുഹൈർ
നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു പിന്നാലെ ഇന്ധനവിലയിലും വര്‍ധനവുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. ഫലം വന്ന് രണ്ടാഴ്ചയ്ക്കകം തന്നെ വിലയിൽ വർധനവും രേഖപ്പെടുത്തിയിരിക്കുകയാണ്.
കൊച്ചിയില്‍ പെട്രോള്‍ വില 104.31 ആയിരുന്നത് 87 പൈസ വര്‍ധിച്ച് 105.18 ലെത്തിയിട്ടുണ്ട്. ഡീസലിന് 91.55 രൂപയായിരുന്നത് 85 പൈസ വര്‍ധിച്ച് 92.40 രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക