കട്ടപ്പന: ഉമ്മൻചാണ്ടി സർക്കാർ തയ്യാറാക്കിയ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചതെന്നും അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുൻ മന്ത്രി എം എം മണി.
കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ഉടൻ തന്നെ ജനങ്ങൾ പിഴുതെറിയുമെന്ന് എംഎം മണി കട്ടപ്പനയിൽ പറഞ്ഞു.
2025 ലും കാളവണ്ടി യുഗത്തിൽ ജീവിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഉമ്മൻചാണ്ടി സർക്കാർ തയ്യാറാക്കിയ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്.
കെ റെയിൽ സിൽവർ ലൈൻ കല്ലിടൽ ഇന്നും തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധവും ശക്തമാകും. ചോറ്റാനിക്കര മേഖലയിൽ സർവേയ്ക്കായി ഉദ്യോഗസ്ഥർ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക