യുക്രെയ്ന് : റഷ്യന്‍ ആക്രമണം ഇരുപത്തിയേഴാം ദിവസത്തിലേക്ക് കടന്നതോടെ നാറ്റോയുടെ നിലപാടിനെ വിമര്‍ശിച്ച് യുക്രെയ്ന് പ്രസിഡന്റ്. യുക്രെയ്ന് അംഗത്വം നല്കാന് നാറ്റോ തയാറാകണം.
അല്ലെങ്കില്‍, റഷ്യയെ ഭയമാണെന്ന സത്യം തുറന്നുപറയണമെന്ന് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി കുറ്റപ്പെടുത്തി. റഷ്യയുടെ അന്ത്യശാസനം അംഗീകരിക്കില്ലെന്നും സെലന്‍സ്കി ആവര്‍ത്തിച്ചു.
നിലവില്‍ കീവ്, ഹാര്‍കീവ്, മരിയൂപോള്‍ പട്ടണങ്ങളില്‍ റഷ്യന്‍ ഷെല്ലാക്രമണവും യുക്രെയ്ന് പ്രതിരോധവും ശക്തമാണ്.
അതിനിടെ, യുഎസ് പ്രസിഡന്റ് ജോ ബൈഡന് നാറ്റോ, യൂറോപ്യന്‍ യൂണിയന് പ്രതിനിധികളുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഈ ആഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ ബൈഡന് പോളണ്ടിലെത്തി യുക്രെയ്ന് സ്ഥിതിഗതികള്‍ വിലയിരുത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക