പലഹാര പ്രിയർ അല്ലാത്തവരായി ആരാണുള്ളത്. എല്ലാവർക്കും പലഹാരങ്ങളോട് ഇഷ്ടം തന്നെ.. ഓരോരുത്തർക്കും ഓരോ പലഹാരമായിരിക്കും എന്ന് മാത്രം. എങ്കിൽ ഇത്തവണ ആരോഗ്യം നൽകുന്ന ഒരു പലഹാരം തന്നെ ആയിക്കോട്ടെ.. ഇല വിഭവങ്ങളെല്ലാം ശരീരത്തിന് വലിയ ഗുണങ്ങൾ നൽകുന്നുണ്ട്. നമുക്ക് ചീര കൊണ്ട് ഒരു കട്ലറ്റ് തയ്യാറാക്കി നോക്കിയാലോ.
വെയിലേറ്റ് വാടി തളർന്നോ..? ഒരു ഫ്രൂട്ട്സ് സാലഡ് കഴിച്ചാലോ
ആവശ്യമായ സാധനങ്ങൾ;
ചീര – 2 കപ്പ്
ഉരുളകിഴങ്ങ് -1 വലുത്
സവാള -1
ഇഞ്ചി- വെള്ളുതുള്ളി അരിഞത്-1/2 ടീസ്പൂൺ
കുരുമുളക്പൊടി -1 ടീസ്പൂൺ
പച്ചമുളക് – 2
സ്വീറ്റ് കോൺ – 1 പിടി
ഗരം മസാല -1/4 ടീസ്പൂൺ
ഉപ്പ്, എണ്ണ – ആവശ്യത്തിന്
മഞൾപൊടി- 2 നുള്ള്
കോൺഫ്ലോർ – 1/2 കപ്പ്
ബ്രെഡ് / റസ്ക് പൊടി -1 കപ്പ്
കഞ്ഞിയോ ചോറോ ആകട്ടെ, നല്ല മാങ്ങാ ചമ്മന്തി കൂടി വിളമ്പിയാലോ…!
തയ്യാറാക്കുന്ന വിധം;
അല്പം ഉപ്പ് ചേർത്ത് ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ച് വയ്ക്കുക. ശേഷം പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റി എടുക്കുക. നന്നായി വാടി വരുമ്പോൾ ചെറുതായി അറിഞ്ഞു വച്ചിരിക്കുന്ന ചീരയില സ്വീറ്റ് കോൺ ഇവ ചേർത്ത് വഴറ്റുക.
ശേഷം, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, എന്നിവ ചേർത്ത് നന്നായി ഇളക്കി അതിലേയ്ക്ക് ഉടച്ച് വച്ചിരിക്കുന്ന ഉരുളകിഴങ്ങ് കൂടി ചേർത്ത് ഇളക്കി പാകത്തിനു ഉപ്പ്,ഗരം മസാല ഇവ കൂടെ ചേർത്ത് ഇളക്കുക. ഏതാണ്ട് മൂന്ന് നാല് മിനിട്ടിനു ശേഷം തീ ഓഫ് ചെയ്യാം. തുടർന്ന് കുറച്ച് വെള്ളം ചേർത്ത് കോൺഫ്ളവർ ദോശമാവ് പരുവത്തിൽ ആക്കി വയ്ക്കുക.
പഴുത്ത ഓറഞ്ച് ഇരിപ്പുണ്ടോ..? തയ്യാറാക്കാം സ്വാദൂറും അച്ചാർ
ചീര കൂട്ട് കുറച്ചായി എടുത്ത് കട്ലറ്റ് ഷേപ്പിൽ ആകിയതിനു ശേഷം കോൺഫ്ളവറിൽ മുക്കി റസ്ക് പൊടിയിൽ പൊതിഞ്ഞെടുക്കുക. ദോശ തവയിൽ എണ്ണ തടവി കട്ലറ്റുകൾ വച്ച് തിരിച്ചും മറിച്ചും ഇട്ട് നന്നായി വേവിച്ച് എടുക്കുക. ചീര കട്ലറ്റ് തയ്യാർ…
പ്രതികരിക്കാൻ ഇവിടെ എഴുതുക