ഈ വേനൽക്കാലത്ത് ഉള്ളം തണുപ്പിക്കാൻ ഒരു ഫ്രൂട്ട്സ് സാലഡ് തയ്യാറാക്കി നോക്കിയാലോ. പഴങ്ങളും തണുപ്പും ഒക്കെ ആയി ഉള്ളൊന്ന് തണുക്കട്ടെ എന്നേ.. ആർക്കാണ് ഫ്രൂട്ട്സ് സാലഡ് ഇഷ്ടമില്ലാത്തത് ഉണ്ടാകുക. എല്ലാർക്കും എല്ലായ്പ്പോഴും ഇഷ്ടമുള്ളവയാണ് ഇത്തരം ഡിഷുകളൊക്കെ. എങ്ങനെയാണ് രുചിയൂറുന്ന ഫ്രൂട്ട്സ് സാലഡ് തയ്യാറാക്കുന്നത് എന്ന് നോക്കാം..
ഇനി കുറച്ച് സോസ് ആകാം.. എളുപ്പത്തിൽ തയ്യാറാക്കാം തക്കാളി സോസ്
ആവശ്യമുള്ള പഴങ്ങളെല്ലാം അരിഞ്ഞ് ഒരു ബൗളിൽ നന്നായി മിക്സ് ചെയ്ത് വക്കുക. കുറച്ച് പഞ്ചസാര ചേർത്ത് വെള്ളം ചൂടാക്കി ലായനി ആക്കുക. ഇതിലേക്ക് ഏലക്കാപൊടി കൂടി ചേർത്ത് ഇളക്കി എടുക്കുക. പഞ്ചാര ലായനി ചൂടാറിയ ശേഷം ഫ്രൂട്ട്സിന്റെ മുകളിലേക്ക് കുറച്ചായി ഒഴിച്ച് ഇളക്കി നന്നായി ചേർത്ത് കൊടുക്കുക.
പനീർ കൊണ്ടൊരു വിഭവമായാലോ…? തയ്യാറാക്കാം പനീര്‍ വെണ്ണ മസാല
ഫ്രൂട്ട്സും ലായനിയും നന്നായി മിക്സ് ചെയ്ത ശേഷം , ഫ്രൂട്ട്സ് ഒരു 30 മിനുറ്റ് മാറ്റി വക്കുക. ശേഷം ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം വിളമ്പുന്ന പാത്രത്തിൽ വച്ച് ഐസ് ക്രീം കൂടി മെലെ വച്ച് സെർവ് ചെയ്യാം. ഐസ്ക്രീം വക്കാതെയും കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക