തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത് വരെ സമരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സമരത്തോട് സര്‍ക്കാരിന് അസഹിഷ്ണുത എന്തിനാണെന്നും സതീശന് ചോദിച്ചു.
എംപിമാരെ മര്‍ദ്ദിച്ചതില്‍ മുഖ്യമന്ത്രി ആഹ്ലാദിക്കുകയാണ്. മുഖ്യമന്ത്രിയും കോടിയേരിയും ഭൂതകാലം മറക്കുകയാണ്. മുതലാളിമാരെ പോലെയാണ് ഇരുവരും.
കറ നല്ലതാണെന്ന് സർഫ് എക്സൽ, കടം നല്ലതാണെന്ന് ഐസക്കും കൂട്ടരും; പരിഹാസവുമായി വി ടി ബല്‍റാം
ഇടതുപക്ഷത്ത് നിന്ന് തീവ്രവലതുപക്ഷത്തിലേക്ക് വ്യതിയാനമുണ്ടായി. സിപിഎം നേതാക്കളുടെ ഭാഷയില്‍ നിന്ന് ഇത് വ്യക്തമാണെന്നും സതീശന് പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസ് വരെ സംഘര്‍ഷം ഒഴിവാക്കാനാണ് സര്‍വ്വേ നിര്‍ത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക