ബീജിങ്: 132 പേരുടെ മരണത്തിനിടയാക്കിയ ചൈനീസ് വിമാനാപകടം സംബന്ധിച്ച ദുരൂഹതകൾ വർധിക്കുന്നു. മലയിൽ ഇടിച്ചു തകരും മുമ്പ് തന്നെ വിമാനത്തിന്റെ ഒരു ഭാഗം അടർന്നു പോയിരുന്നു എന്ന് സൂചിപ്പിക്കുന്ന തെളിവുകൾ അന്വേഷണ സംഘം കണ്ടെടുത്തു.
അപകടം നടന്ന സ്ഥലത്തുനിന്നും അകന്നുമാറി തകർന്നുവീണ വിമാനഭാഗം കൂടി കണ്ടെടുത്തതോടെ അപകട കാരണം സംബന്ധിച്ച ദുരൂഹതകൾ വർധിക്കുകയാണ്.
അപകടം നടന്നയിടത്തു നിന്ന് പത്തു കിലോമീറ്റർ അകലെയാണ് വിമാനത്തിന്റേത് എന്ന് സംശയിക്കുന്ന ഒരു ഭാഗം കണ്ടെത്തിയത്.
ഇത് തകർന്ന വിമാനത്തിന്റേത് തന്നെ എന്ന് അന്വേഷണ സംഘം ഉറപ്പിച്ചാൽ, മലയിലേക്ക് കൂപ്പു കുത്തും മുമ്പ് ആകാശത്തുവെച്ചു തന്നെ വിമാനം പൊട്ടിപ്പിളർന്നിരുന്നു എന്ന നിഗമനത്തിലേക്ക് എത്തേണ്ടി വരും.
എന്താണ് ഈ കണ്ടെടുക്കപ്പെട്ട ഭാഗം, എപ്പോഴാണ് അത് വിമാനത്തിൽ നിന്ന് അടർന്നു വീണത് എന്നൊക്കെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. തകരും മുമ്പ് വിമാനം ശബ്ദവേഗത്തിലാണ് സഞ്ചരിച്ചിരുന്നത് എന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക