തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ ആറ് ടൺ വരുന്ന നിരോധിത പ്ലാസ്റ്റിക് ബാഗുകൾ പെരിന്തൽമണ്ണയിൽ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗവും പെരിന്തൽമണ്ണ പോലീസും ചേർന്നാണ് പിടിച്ചെടുത്തത്. ഡ്രൈവറെയും വാഹനത്തെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വിൽപനക്കായി കൊണ്ടു വന്ന നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളാണ് പിടികൂടിയത്.
പാലക്കാട് എട്ട് ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി
മണ്ണാർക്കാട് റോഡിലെ ദുബായിപ്പടിയിൽ ചരക്ക് ലോറിയിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. 30 കിലോ വരുന്ന200 ചാക്കുകളിലായി അടുക്കി വെച്ച ആറ് ടൺ വരുന്ന നിരോധിത ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത പ്ലാസ്റ്റിക് വസ്തുക്കൾ നഗരസഭയുടെ ഗോഡൗണിലേക്ക് മാറ്റി. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കടത്തിയ വാഹനത്തിന്റെ ഡ്രൈവറെയും വാഹനത്തേയും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക