എറണാകുളം ചേരാനല്ലൂർ ഇടയക്കുന്നത്ത് ആന ഇടഞ്ഞു. ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച മാറാടി അയ്യപ്പനെന്ന ആനയാണ് ഇടഞ്ഞത്. ഉച്ചയ്ക്ക് രണ്ടരയോടെ വെള്ളം നൽകാൻ ക്ഷേത്രമതിൽക്കെട്ടിന് അകത്ത് എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞത്.
തളയ്ക്കാനുള്ള പാപ്പാൻമാരുടെ ശ്രമം പരാജയപ്പെട്ടതോടെ ആന ക്ഷേത്രമതിലിന്റെ ഒരു ഭാഗവും, മുറ്റത്തുണ്ടായിരുന്ന പന്തലും, മൈക്ക് സെറ്റും തകർത്തു. ജനവാസ കേന്ദ്രമായതിനാൽ മതിൽക്കെട്ടിന് വെളിയിലേക്ക് കടക്കാതിരിക്കാൻ പാപ്പാൻമാർ തുടർച്ചയായി ആനയുടെ ശ്രദ്ധ തിരിച്ചു കൊണ്ടിരുന്നു.
അഞ്ചരയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി സർജനുമെത്തി ആനയെ മയക്കു വെടിവച്ചു. തുടർന്ന് തളച്ചു. ചൂട് കൂടിയതാണ് ആന ഇടയാൻ കാരണമെന്നാണ് നിഗമനം. ഇടച്ചങ്ങല ഇടാതിരുന്നതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക